Qatar

ദോഹയിൽ കാണാതായ പൂച്ചയെ കണ്ടെത്തുന്നവർക്ക് 35,000 റിയാൽ പാരിതോഷികം!

നഷ്ടപ്പെട്ട പൂച്ചയെ കണ്ടെത്തുന്നവർക്ക് 35,000 റിയാൽ വരെ പാരിതോഷികം പ്രഖ്യാപിച്ച് ഖത്തറിലെ ഒരു സ്വദേശി കുടുംബം. ഒരു വെബ്‌സൈറ്റിൽ നൽകിയ പരസ്യമാണ് വൈറലായിരിക്കുന്നത്. 9 മാസം പ്രായമുള്ള പെൺപൂച്ചയെയാണ് അതിന്റെ ഉടമകൾക്ക് ഇസ്ഗാവ പ്രദേശത്ത് നഷ്ടപ്പെട്ടത്. പ്രത്യക്ഷത്തിൽ അപൂർവ ഇനത്തിൽ പെട്ടതാണ് പൂച്ച.

ഉടൻ തന്നെ തിരച്ചിൽ തുടങ്ങിയെങ്കിലും പൂച്ചയെ കണ്ടെത്തിയില്ല. തുടർന്നാണ് അവിശ്വസനീയമായ അവാർഡ് തുകയുള്ള പരസ്യം പ്രത്യക്ഷപ്പെടുകയും ഇസ്ഗാവയിലും മറ്റ് സമീപ പ്രദേശങ്ങളിലും തിരച്ചിൽ ഊർജിതമാവുകയും ചെയ്തത്.

പാരിതോഷികത്തിന്റെ തുകയും പൂച്ചയെ കണ്ടെത്തുന്നയാൾക്ക് അത് നൽകാനുള്ള ഉടമസ്ഥരുടെ സന്നദ്ധതയുടേയും ആധികാരികത സംബന്ധിച്ച് തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, നിലവിൽ ഖത്തർ സോഷ്യൽ മീഡിയയിൽ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയിരിക്കുകയാണ് കാണാതായ പൂച്ച.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button