BusinessQatar

മൂന്ന് ഭക്ഷ്യ സ്ഥാപനങ്ങൾ കൂടി അടച്ചുപൂട്ടി

ഭക്ഷ്യസുരക്ഷ സംബന്ധിച്ച 1990 ലെ 8-ാം നമ്പർ നിയമം ലംഘിച്ചതിന് “അൽ-മിഹ്‌റാബ് ഗ്രോസറി”, “ഓഷ്യൻ ലൈൻ ട്രേഡിങ്ങ്” എന്നിവ 7 ദിവസത്തേക്ക് അടച്ചുപൂട്ടാൻ ദോഹ മുനിസിപ്പാലിറ്റി ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

രണ്ട് സ്ഥാപനങ്ങളിൽ നിന്നും ഔദ്യോഗിക സ്റ്റാൻഡേർഡുമായി പൊരുത്തമില്ലാത്ത ഭക്ഷ്യ ലബോറട്ടറി ഫലങ്ങൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.

ഇന്ന് നേരത്തെ ഇതേ നിയമലംഘനത്തെ തുടർന്ന്, 7 ദിവസത്തേക്ക് “ലുസൈൽ റെസ്റ്റോറന്റ് ആന്റ് കഫ്റ്റീരിയ” അടച്ചിടാൻ അൽ ദായെൻ – ഉമ്മു ഖാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button