Qatarsports

ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ (LIC) നടക്കുന്ന പ്രധാന മോട്ടോർസ്പോർട്ട് മത്സരങ്ങളിലേക്ക് വോളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു

2026 നവംബർ 6 മുതൽ 8 വരെ നടക്കുന്ന മോട്ടോജിപി ഖത്തർ എയർവേയ്‌സ് ഗ്രാൻഡ് പ്രീ ഓഫ് ഖത്തർ 2026, നവംബർ 27 മുതൽ 29 വരെ നടക്കുന്ന ഫോർമുല 1 ഖത്തർ എയർവേയ്‌സ് ഖത്തർ ഗ്രാൻഡ് പ്രീ 2026 എന്നീ രണ്ട് പ്രധാന മത്സരങ്ങളിലേക്കാണ് വോളണ്ടിയർ രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.

2026 ഒക്ടോബർ 8 മുതൽ 18 വരെയാണ് രജിസ്‌ട്രേഷൻ ലഭ്യമായിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ഏതെങ്കിലും ഒരു ഇവന്റിലോ അല്ലെങ്കിൽ രണ്ടിലും വോളണ്ടിയർ ആയി സേവനം ചെയ്യാൻ അവസരമുണ്ട്.

18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും, 2026 ഡിസംബർ 10 വരെ കാലാവധിയുള്ള സാധുവായ ഖത്തർ ഐ.ഡി (QID) ഉള്ളവരും, തിരഞ്ഞെടുക്കുന്ന മത്സരങ്ങളുടെ എല്ലാ റേസ് ദിവസങ്ങളിലും ലഭ്യമാകുന്നവരുമായ സ്വദേശികൾക്കും പ്രവാസികൾക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്.

ഈ വർഷം വോളണ്ടിയർമാരായി ചേരുന്നവർക്ക് അന്താരാഷ്ട്ര മോട്ടോർസ്പോർട്ട് ഇവന്റുകളിൽ പ്രായോഗിക പരിചയം നേടാനും, പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്കൊപ്പം പ്രവർത്തിക്കാനും അവസരം ലഭിക്കുന്നു.

ഔദ്യോഗിക പോർട്ടലായ https://events.lcsc.qa/volunteer/  വഴി ഒക്ടോബർ 18-ന് മുമ്പായി താല്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതിക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാരെ ഓൺബോർഡിംഗ്, പരിശീലന സെഷനുകൾക്കായി ബന്ധപ്പെടുന്നതായിരിക്കും.

Related Articles

Back to top button