WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

10,000 ഖത്തർ റിയാൽ സമ്മാനം; ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ആനിവേഴ്‌സറി നറുക്കെടുപ്പ് രണ്ടാം ഘട്ടം 8 ഭാഗ്യശാലികൾ

ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ആനിവേഴ്‌സറി മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ വെച്ച് നടന്നു.

2024 ഒക്ടോബര് 4 ന് തുടങ്ങി ഡിസംബർ 25 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്‌ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.

ഗ്രാൻഡ് ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ 8 വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഭാഗ്യശാലികൾക്ക് 10000 ഖത്തർ റിയാൽ ക്യാഷ് ആണ് സമ്മാനമായി നൽകുന്നത് . ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, ജിഎം അജിത്കുമാർ മറ്റു മാനേജ്മെന്റങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അടുത്ത 8 പേർക്കുള്ള മൂന്നാം ഘട്ടം ഡിസംബർ 26 നും നടക്കും. അന്നേ ദിവസം തന്നെ മെഗാ ബമ്പർ വിജയികളെ കൂടെ തിരഞ്ഞെടുക്കും. 2 പുതു പുത്തൻ changan cs കാറുകളാണ് മെഗാ ബമ്പർ സമ്മാനം.

ഈ മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐസിസി ഉപദേശക സമിതി അംഗം കൂടിയായ ശ്രീ.അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button