Hot NewsQatar

2 ദിവസ ക്വാറന്റീൻ ഇനി മിക്കൈനിസിലും ബുക്ക് ചെയ്യാം; ചെലവ് കുറയും.

ദോഹ: ഇന്ത്യ ഉൾപ്പെടെ ഖത്തറിൽ പ്രത്യേക ക്വാറന്റീൻ പോളിസി നിലവിലുള്ള ഹൈ റിസ്‌ക്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ, 2 ദിവസ-ക്വാറന്റീൻ ആവശ്യമായവർക്ക് ഇനി മിക്കൈനിസിലും ക്വാറന്റീൻ ബുക്ക് ചെയ്യാം. മിക്കൈനിസിൽ 506 റിയാലാണ് ഇതിനുള്ള ചെലവ്. ഇതിനായുള്ള ബുക്കിംഗ് ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ തുറന്നിട്ടുണ്ട്. നേരത്തെ ലഭ്യമായിരുന്ന ഹോട്ടൽ ക്വാറന്റീന്റെ പകുതിയോളം മാത്രമാണ് മിക്കൈനീസിൽ ചെലവ് വരുന്നത്. കുറഞ്ഞ വരുമാനമുള്ള പ്രവാസികളെ സംബദ്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് ഇത്.

ഖത്തറിൽ റെസിഡന്റ് വിസയുള്ള ഖത്തറിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയതോ ഖത്തറിൽ നിന്ന് കോവിഡ് വന്നു മാറിയതോ ആയ, ഇന്ത്യ ഉൾപ്പെടെയുള്ള 6 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് 2 ദിവസ ക്വാറന്റീൻ ആവശ്യമായുള്ളത്. ക്യു.ഐഡി ഉള്ളവർക്കാണ് മിക്കൈനിസ് ബുക്കിംഗ് സാധ്യമാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button