Health
കൊവിഡ്: ഖത്തറിൽ ഇന്ന് ഇത് വരെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളിലൊന്ന്
ദോഹ: ഇത് വരെയുള്ളവയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളിൽ ഒന്നാണ് ഇന്ന് ഖത്തറിൽ രേഖപ്പെടുത്തിയത്. സമൂഹവ്യാപനത്തിലൂടെ 66 പേർക്കും വിദേശത്ത് നിന്നെത്തിയ യാത്രക്കാരിൽ 39 പേരുമുൾപ്പടെ ആകെ രോഗികൾ 105. 21905 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത്. 141 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗികളുടെ എണ്ണം 1863 ആയി കുറഞ്ഞു. ഇന്ന് ഒരാൾ മരണപ്പെട്ടു, ആകെ മരണം 587 ആയി.
ആകെ 7 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ഒരാൾക്ക് മാത്രമാണ് ഐസിയു അഡ്മിഷൻ വേണ്ടിവന്നത്. 29991 ഡോസ് വാക്സീനുകൾ കഴിഞ്ഞ 24 മണിക്കൂറിൽ നൽകി. ഇതുവരെ നൽകപ്പെട്ട ആകെ ഡോസ് വാക്സീൻ 2,956,057 പിന്നിട്ടു.