Qatar
ഖത്തറിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരണപ്പെട്ടു.

ദോഹ: കഴിഞ്ഞ 10 വർഷത്തോളമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് മാത്തോട്ടം സ്വദേശി അറബിന്റകം നിയാസ് (54) ആണ് മരിച്ചത്. മുന്തസയിലെ ഓയിസ്റ്റർ റസ്റ്ററന്റിൽ ജീവനക്കാരനായിരുന്ന നിയാസ് രാവിലെ ജോലിക്ക് വരുന്ന വഴി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച ശേഷം കഴിഞ്ഞ ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. ഭാര്യ: സഹീറ ഭാനു. മക്കൾ: അഫ്ലഹ് ഉസ്മാന്, അഫ്ഹാം നിയാസ്, അസ്സാംമൂസ നിയാസ്. സഹോദരങ്ങൾ: സലീം, റഷീദ് (ഖത്തർ), പരേതരായ സഫിയ, സുദാത്ത്.