WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഡെലിവറി വർക്കറെ ആക്രമിക്കുന്ന വിഡിയോയിലെ അക്രമി യുവാവിനെ അറസ്റ്റ് ചെയ്തു

ഡെലിവറി സർവീസ് വർക്കറെ ആക്രമിക്കുന്നതായി ഓൺലൈനിൽ വൈറലായ ഒരു വീഡിയോയിലെ അക്രമിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.

ആക്രമണത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. യുവാവ് തൊഴിലാളിയെ ബക്കറ്റ് പോലെ  തോന്നിപ്പിക്കുന്ന വസ്തു കൊണ്ട് ആവർത്തിച്ച് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. വലിയ ശബ്ദത്തോടെ തൊഴിലാളിയുടെ ദേഹത്ത് അടി വീഴുന്നത് കാണാം.  

അക്രമിയുടെ അടുത്ത് നിന്ന് തൊഴിലാളി വിട്ടു പോകുമ്പോൾ, യുവാവ് ബക്കറ്റ് കൊണ്ട് തൊഴിലാളിയുടെ തലയിൽ ഇടിക്കുന്നതും, തൊഴിലാളി നടന്നുപോകുന്തോറും,  “എന്താണ് കുഴപ്പം” എന്ന് അലറികൊണ്ട് വീണ ബക്കറ്റ് എടുത്ത് അക്രമി പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവസ്ഥലത്ത് ഒരു വനിതാ ഗാർഡ് അക്രമിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതായി കാണുന്നെങ്കിലും ഫലമുണ്ടാകുന്നില്ല. ഒരു കോംപ്ലക്‌സ് യാർഡിലാണ് സംഭവം നടക്കുന്നത്.

ആളെ കൃത്യസമയത്ത് അറസ്റ്റ് ചെയ്തതായും നിയമനടപടി സ്വീകരിച്ച്‌വരികയാണെന്നും ആഭ്യന്തര മന്ത്രാലയം (എംഒഐ) ട്വീറ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button