BusinessQatar

ലോകത്തിലെ ആദ്യ ‘ഫിഫ സ്റ്റോർ’ ഖത്തറിൽ തുറന്നു

ലോകത്തിലെ ആദ്യത്തെ ‘ഫിഫ സ്റ്റോർ’ ഖത്തർ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ തുറന്നു. വിമാനത്താവളത്തിന്റെ എ ഫേസ് വിപുലീകരണത്തിന്റെ ഭാഗമായ നോർത്ത് പ്ലാസയിലെ ദി ഓർച്ചാർഡിലാണ് ഫിഫ സ്റ്റോർ സ്ഥിതി ചെയ്യുന്നത്.

ലോകകപ്പും ഫുട്‌ബോളും സംബന്ധിയായ വിവിധ ഫിഫ ഔദ്യോഗിക ഉത്പന്നങ്ങൾക്കൊപ്പം ഖത്തർ ലോകകപ്പിന്റെയും ഈ രീതിയിലുള്ള അവസാന ലോകകപ്പിനെയും ചരിത്ര സ്‌മൃതികൾ എക്കാലവും സമ്മാനിക്കാനായി രൂപകൽപ്പന ചെയ്ത സുവനീറുകളും സ്റ്റോറിൽ വിൽപ്പനക്ക് ലഭ്യമാകും.

സ്വർണത്തിലുള്ള ഒറിജിനൽ ഫിഫ ലോകകപ്പ് ട്രോഫിയുടെ പൊതുപ്രദർശനവും സ്റ്റോറിലുണ്ട്. ട്രോഫിയോടൊപ്പം സന്ദർശകർക്ക് ഫോട്ടോയുമെടുക്കാം.

മെക്‌സിക്കോ ‘70, ഫ്രാൻസ് ‘98, സൗത്ത് ആഫ്രിക്ക ’10, ഉറുഗ്വേ ’30 എന്നിവയുൾപ്പെടെയുള്ള ഏറ്റവും പ്രശസ്തമായ ഫിഫ ലോകകപ്പുകളുടെ ഫിഫ ക്ലാസിക് വസ്ത്രങ്ങൾ വാങ്ങാൻ കഴിയുന്ന ‘ഫിഫ റിവൈൻഡ്’ എന്ന പ്രത്യേക മേഖലയുണ്ട്. ക്ലാസിക് ടി-ഷർട്ടുകൾ, ജാക്കറ്റുകൾ, ഹൂഡികൾ എന്നിവയും മറ്റും ഇതിൽ ഉൾപ്പെടുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button