Qatar

വഖൂദിന്റെ ഇൻഡസ്ട്രിയിൽ ഏരിയ ബ്രാഞ്ച് വീണ്ടും തുറക്കുന്നു

ദോഹ: ജൂൺ 8 ചൊവ്വാഴ്ച മുതൽ, ലൈറ്റ് വാഹനങ്ങൾക്കായി ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഫഹസ് (വാഹനപരിശോധനകേന്ദ്രം) ബ്രാഞ്ച് വീണ്ടും തുറക്കുമെന്ന് ഖത്തറിലെ ഏക പെട്രോൾ റീട്ടെയിലറായ വഖൂദ് അറിയിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയായിരിക്കും പ്രവർത്തന സമയം. 5:30 ന് ഗേറ്റ് അടയ്ക്കും.

മെസാമീർ, വാദി അൽ ബനത്ത് ശാഖകളിൽ ജോലി സമയം നീട്ടിയതായും വഖൂദ് അറിയിച്ചിട്ടുണ്ട്. പുതിയ സമയക്രമം ജൂൺ 9 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രവർത്തന സമയം രാവിലെ 6 മുതൽ അർദ്ധരാത്രി 12 വരെ ആയാണ് മാറ്റിയത്. രാത്രി 11:30 ന് ഗേറ്റ് അടയ്ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button