Qatar

സൂര്യാഘാതം മുതൽ 30 മൈൽ വേഗതയിൽ കാറ്റ് വരെ, ഖത്തർ കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പുകൾ ഇങ്ങനെ.

ദോഹ: ഖത്തറിൽ വേനൽച്ചൂട് കടുത്തതോടെ കടുത്ത സൂര്യാഘാതസാധ്യതക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥ വകുപ്പ്. 34 ഡിഗ്രി മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാണ് ഖത്തറിൽ നിലവിൽ ശരാശരി താപനില. നേരിട്ട് സൂര്യപ്രകാശവുമായി ബന്ധപ്പെടുന്ന എല്ലാ സാഹചര്യവും ഒഴിവാക്കാൻ ആണ് നിർദ്ദേശം. ശരീരത്തിന് വിയർപ്പിലൂടെ താപനില സ്വയം നിയന്ത്രിക്കാൻ ആവാത്ത അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്/സണ്സ്ട്രോക്ക് എന്നറിയപ്പെടുന്ന സൂര്യാഘാതം. ഉയർന്ന ഹൃദയമിടിപ്പ്, ത്വക്ക് വരണ്ടതും ചുവന്നതുമായി കാണപ്പെടുക, വിയർപ്പില്ലാത്ത അവസ്‌ഥ, തലവേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. 

ചൂടിനെ പ്രതിരോധിക്കാൻ ഇളം നിറത്തിലും അയഞ്ഞതുമായ വസ്ത്രം ധരിക്കുക, ധാരാളം വെള്ളം കുടിക്കുക, വെയിലിൽ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തുക, പുരത്തിറങ്ങുന്നെങ്കിൽ കുട, സണ്സ്ക്രീൻ തുടങ്ങിയവ ഉപയോഗിക്കുക എന്നും നിർദ്ദേശമുണ്ട്. 

അതേ സമയം ജൂണ് 7 തിങ്കളാഴ്ച വൈകിട്ട് മുതൽ ഒരാഴ്ച്ച വരെ ഖത്തറിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീണ്ടും ശക്തിപ്പെടുമെന്നും QMD മുന്നറിയിപ്പ് നൽകി. 15-25 നോട്ട് മുതൽ 30 നോട്ട് വരെ വേഗത കാറ്റ് കൈവരിക്കുമെന്നും കരുതുന്നു. ഇത് തുറന്ന സ്ഥലങ്ങളിൽ കനത്ത പൊടിക്കാറ്റിലേക്ക് നയിക്കും. ജൂണ് 8 ചൊവ്വാഴ്ചയും കാറ്റ് ശക്തിപ്പെടും. ശക്തമായ കാറ്റിനൊപ്പം കടലിൽ 8 മുതൽ 12 അടി വരെ ഉയരത്തിൽ വേലിയേറ്റമുണ്ടാകും. കടൽ ജീവനക്കാർ പരമാവധി കടലിൽ പോകാതിരിക്കാനാണ് നിർദ്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button