Qatarsports

യുണീഖ് സോക്കർ ലീഗ് സീസൺ 3 ഫെബ്രുവരി 23 ന് മിസയിദിൽ

ജിസിസി യിലെ ആദ്യത്തെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖിന്റെ കായിക വിഭാഗം സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സീസൺ 3 ഫെബ്രുവരി 23 ന് മിസയീദ് MIC ഫുട്ബോൾ മൈതാനത്ത് നടക്കും,

ഖത്തറിലെ വിവിധ ഹോസ്പിറ്റലുകളിൽ നിന്നായി 10 ടീമുകൾ പങ്കെടുക്കും, യുണീഖ് സ്പോർട്സ് ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കായി സംഘടിപ്പിക്കുന്ന പത്താമത്തെ സ്പോർട്സ് ഇവന്റാണ് ഇത്.

ടീമുകളുടെ ജേഴ്‌സി ലോഞ്ചിങ്ങും ഫിക്സചർ അപ്ഡേറ്റും കഴിഞ്ഞ ദിവസം ദോഹയിൽ നടന്നു, ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, വർക്കിംഗ്‌ സെക്രട്ടറി നിസാർ ചെറുവത്ത് എന്നിവരുടെ സാനിധ്യത്തിൽ യുണീഖ് സ്പോർട്സ് മേധാവി സലാഹ് പട്ടാണി ചടങ്ങിന് നേതൃത്വം നൽകി.

ഖത്തറിലെ മുഴുവൻ ഇന്ത്യൻ നഴ്സുമാരെയും കുടുംബത്തെയും വാശിയേറിയ മത്സരം വീക്ഷിക്കുന്നതിനായും കുട്ടികൾക്കും കുടുംബത്തിനുമായി നടത്തുന്ന വിവിധ വിനോദ മത്സരങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായും സ്പോർട്സ് മെമ്പർ അജ്മൽ ബാബു പറഞ്ഞു.

സ്പോട്സ് എക്സിക്യൂട്ടീവ് മെമ്പർ ജെയ്സൺ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button