WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

നിരവധി എക്‌സിബിഷനുകളുമായി ഉമ്മ് സലാൽ വിന്റർ ഫെസ്റ്റിവൽ ആരംഭിച്ചു

പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ഉമ്മ് സലാൽ വിൻ്റർ ഫെസ്റ്റിവലിന്റെ ആദ്യത്തെ എഡിഷൻ ഇന്നലെ വ്യാഴാഴ്ച്ച ആരംഭിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയം, അതിൻ്റെ അഗ്രികൾച്ചറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് മുഖേന, ഹസാദ് ഫുഡ് കമ്പനിയുമായി ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്. ഉം സലാൽ സെൻട്രൽ മാർക്കറ്റിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.

14 ഫാമുകളും 3 ഫാക്റ്ററികളും ഭാഗമാകുന്ന ഡേറ്റ്സ് പ്രദർശനത്തോടെയാണ് ഫെസ്റ്റിവൽ ആരംഭിച്ചത്. ഈ പ്രദർശനം നവംബർ 30 വരെ നീണ്ടുനിൽക്കും.

ഈന്തപ്പഴം, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ പ്രാദേശിക ഉൽപന്നങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യമെന്ന് ഹസാദ് ഫുഡിൻ്റെ ചീഫ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് കൊമേഴ്‌സ്യൽ അഫയേഴ്‌സ് ഓഫീസർ റാഷിദ് അൽ സാഹുതി പറഞ്ഞു. ഖത്തറിൻ്റെ ഭക്ഷ്യസുരക്ഷയെ പരോക്ഷമായി പിന്തുണയ്ക്കുന്നതിനുള്ള ഹസാദ് ഫുഡിൻ്റെ പദ്ധതിയുടെ ഭാഗമാണ് ഫെസ്റ്റിവൽ എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഉം സലാൽ വിൻ്റർ ഫെസ്റ്റിവലിൽ നിരവധി എക്‌സിബിഷനുകൾ ഉൾപ്പെടുന്നു:

ഡേറ്റ്സ് എക്‌സിബിഷൻ: നവംബർ 21-30, 2024
ട്രഡീഷണൽ മാർക്കറ്റ് എക്‌സിബിഷൻ: ഡിസംബർ 5-14, 2024
ഫ്ലവർ എക്‌സിബിഷൻ: ഡിസംബർ 19-26, 2024
ഹണി എക്‌സിബിഷൻ: ജനുവരി 9-18, 2025
സ്ട്രോബെറി & ഫിഗ് എക്‌സിബിഷൻ: ജനുവരി 30 മുതൽ ഫെബ്രുവരി 8, 2025 വരെ
കനാർ എക്‌സിബിഷൻ: ഫെബ്രുവരി 13-19, 2025

സാമൂഹിക വികസന, കുടുംബ മന്ത്രാലയത്തിലെ കുടുംബ ശാക്തീകരണ വകുപ്പുമായി സഹകരിച്ച് ചെറുകുടുംബ ബിസിനസുകൾക്കായി ഒരു പ്രത്യേക മേഖലയും ഹസാദ് ഫുഡ് ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവലിലുടനീളം അവർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button