QatarUncategorized

ഷാർജയിൽ ഇനി ആഴ്ച്ചയിൽ 3 ദിവസം അവധി

2022 മുതൽ 3 ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച് യുഎഇ എമിറേറ്റായ ഷാർജ. ഇത് പ്രകാരം വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങൾ അവധിയാവും. തിങ്കൾ മുതൽ വ്യാഴം വരെ ആഴ്ചയിൽ 4 ദിവസം മാത്രമാണ് വർക്ക് വീക്ക്. സർക്കാർ മേഖലയിലാണ് മാറ്റം പ്രാബല്യത്തിൽ വരിക.

ഷാർജ സർക്കാർ ജീവനക്കാർ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെയാണ് ജോലി ചെയ്യുക. പുതിയ സിസ്റ്റം 2022 ജനുവരി 1 മുതൽ ആരംഭിക്കും.

നേരത്തെ, വെള്ളിയാഴ്ച്ച ഉച്ച മുതൽ ശനി, ഞായർ ദിവസങ്ങളും ഉൾപ്പെടുത്തി രണ്ടര ദിവസത്തെ അവധിയും നാലര ദിവസത്തെ വർക്ക് വീക്കും അനുവദിക്കുമെന്ന് യുഎഇ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

ഇതിനെത്തുടർന്നാണ് ഷാർജ ശനി, ഞായർ ദിവസങ്ങൾക്ക് പുറമെ വെള്ളിയാഴ്ചയും മുഴുവൻ ദിവസം അവധി പ്രഖ്യാപിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button