Qatar

‘വെരി പെറി’ – 2022 ന്റെ പുതിയ നിറം!

കളർ മാച്ചിംഗ് കമ്പനിയായ പാന്റോൺ, 2022 ലേക്കുള്ള  ‘കളർ ഓഫ് ദ ഇയർ’ ആകാൻ കണ്ടെത്തിയത് പുതിയ നിറം. മുൻകാലങ്ങളിൽ ചെയ്യാറുള്ളത് പോലെ ആർക്കൈവുകളിൽ ഒരു നിറം കണ്ടെടുക്കുന്ന പതിവ്  ലംഘിച്ചുകൊണ്ടാണ് കമ്പനി പുതു വർഷത്തേക്ക് പൂർണ്ണമായും പുതിയൊരെണ്ണം സൃഷ്ടിക്കാനും പേര് നൽകാനും തീരുമാനിച്ചത്.

“നീലയുടെ വിശ്വസ്തതയും സ്ഥിരതയും ചുവപ്പിന്റെ ഊർജ്ജവും ആവേശവും” കൂടിച്ചേർന്നതെന്ന് പരിചയപ്പെടുത്തുന്ന നിറത്തിന് നൽകിയിരിക്കുന്ന പേര്, പാന്റോൺ 17-3938 വെരി പെറി. ലാവെൻഡർ, പർപ്പിൾ അല്ലെങ്കിൽ വയലറ്റ് എന്നോ തോന്നിപ്പിച്ചേക്കാമെങ്കിലും സംഗതി തീർത്തും പുതിയതാണെന്ന് ലോക ഏകീകൃത കളർ റീപ്രൊഡക്ഷൻ ഉടമസ്ഥരായ കമ്പനിയുടെ വാദം. 

വെരി പെറിയെ സവിശേഷമാക്കുന്നതും വ്യത്യസ്തമായ കളർ ഷേഡുകൾക്ക് അപ്പുറത്തേക്ക് സ്വീകരിക്കുന്നതിനും ഡിസൈനർമാരെ സ്വാധീനിച്ച ഘടകങ്ങൾക്ക് പാന്റോൺ തന്നെ ദീർഘമായ വിശദീകരണം നൽകിയിട്ടുണ്ട്

‘നമ്മുടെ സർഗ്ഗാത്മകതയെ സജീവമാക്കുന്ന, ഒരു അശ്രദ്ധമായ ആത്മവിശ്വാസവും ധീരമായ ജിജ്ഞാസയും’ പ്രദർശിപ്പിക്കുന്ന, സാധ്യതകളുടെ മാറ്റം വരുത്തിയ ലാൻഡ്‌സ്‌കേപ്പ് സ്വീകരിക്കാൻ നിങ്ങളെ സഹായിക്കുന്ന, ഒരു പുതിയ കാഴ്ചപ്പാടിലേക്ക് നമ്മെ തുറക്കുന്ന വർണമാണത്രെ ഇത്.

ആഗോള യുഗാത്മകതയുടെയും ഇക്കാലം കടന്നുപോകുന്ന പരിവർത്തനത്തിന്റെയും പ്രതീകമാണ് പുതിയ നിറമെന്നും കമ്പനി അവകാശപ്പെടുന്നു. ഡിജിറ്റൽ ലോകത്തിലെ വർണ്ണ പ്രവണതകൾ യഥാർത്ഥ ലോകത്തും തിരിച്ചും എങ്ങനെ പ്രകടമാകുന്നുവെന്നും ഈ നിറം വ്യക്തമാക്കുന്നു.

തീർന്നില്ല, ഇപ്പോഴും ഇത് പഴയ പർപ്പിൾ തന്നെയാണെന്ന് അവകാശപ്പെടുന്നവർ വഴുതനങ്ങയുടെ നിറവുമായി താരതമ്യം ചെയ്യണമെന്ന സൂചനയും കമ്പനി നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button