നാട്ടിൽ നിന്നും ഖത്തറിലേക്ക് വരുന്നവർ കൊണ്ടുവരുന്ന ഭക്ഷ്യ സാധനങ്ങൾക്ക് മെകൈനീസ് ക്വാറന്റീനിൽ നിരോധനം. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾ ഇല്ലെങ്കിലും, മെക്കൈനീസിൽ എത്തിയ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യപദാർത്ഥങ്ങൾ പ്രവേശിപ്പിക്കാൻ വിലക്ക് നേരിട്ടതായാണ് വിവരം.
നിരോധനം വ്യക്തമാക്കി മെകൈനീസിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. പാകം ചെയ്‌ത ഭക്ഷണം, ടോബാക്കോ, ആൽക്കഹോൾ എന്നിവ അനുവദിക്കില്ലെന്നാണ് നോട്ടിസ്. പ്രവാസികൾ നാട്ടിൽ നിന്ന് സാധാരണ കൊണ്ടുവരാറുള്ള അച്ചാർ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ അകത്തേക്ക് കടത്തി വിടില്ല. മറ്റ് ബേക്കറി പദാർത്ഥങ്ങൾക്ക് ഉൾപ്പെടെയും വിലക്കുണ്ട്. ഇങ്ങനെ കൊണ്ടുവരുന്ന എല്ലാത്തരം ഭക്ഷ്യ സാധനങ്ങളും അധികൃതർ പിടിച്ചെടുത്തു നശിപ്പിക്കുന്നുണ്ട്.
എന്നാൽ ഹോട്ടൽ ക്വാറന്റീനിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടുവരാനോ സൂക്ഷിക്കാനോ വിലക്കില്ല. ഖത്തറിൽ കുറഞ്ഞ വേതനമുള്ള അടിസ്ഥാനമേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള ക്വാറന്റീൻ ആണ് മെകൈനീസ്.