Qatar

ഖത്തറിൽ ഈദ് ആഘോഷങ്ങൾക്കിടെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും വീണ യുവതി മരണപ്പെട്ടു

ഖത്തറിലെ ടുണീഷ്യൻ കമ്മ്യൂണിറ്റി കൗൺസിൽ തലവനായ അബ്ദുൽബാസെറ്റ് ഹ്ലാലി, ഖത്തറിൽ താമസിക്കുന്ന ഇരുപത്തിനാലുകാരിയായ ടുണീഷ്യൻ വനിതയായ അമ്‌നാ ചെക്രോണിന്റെ മരണം സ്ഥിരീകരിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു സന്ദേശം പങ്കിട്ടു. ഈദ് ആഘോഷത്തിനിടെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ അവർ ചികിത്സയിലായിരുന്നു.

അമ്‌ന ചെക്രോൺ അതിജീവിക്കാൻ കഠിനമായി പോരാടി, ഡോക്ടർമാരും അടിയന്തര സംഘങ്ങളും അവരെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടും പരിക്കുകൾ ഗുരുതരമായതിനാൽ മരണപ്പെടുകയായിരുന്നു.

അമ്‌നയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഹ്ലാലി അനുശോചനവും പ്രാർത്ഥനയും സമർപ്പിച്ചു. അവരുടെ അവസ്ഥയെക്കുറിച്ച് പങ്കുവെക്കപ്പെടുന്ന തെറ്റായ വിവരങ്ങൾ ഇല്ലാതാക്കണമെന്നും ശരിയായ അപ്‌ഡേറ്റുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button