BusinessQatar

ടീ ടൈമിന്റെ നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്ന ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അബ്ദുൾ കരീമിന് സ്വീകരണം നൽകി

ദോഹ: ജി.സി.സി, യു.കെ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന റെസ്റ്റാറന്റ് ശൃംഖലയായ ടീ ടൈമിന്റെ ഖത്തറിലെ നേതൃത്വത്തിലേക്ക് അബ്ദുൾ കരീം തിരിച്ചെത്തി. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന അദ്ദേഹത്തിന് ടീ ടൈം ഫാമിലി സ്വീകരണമൊരുക്കി. ഡിസംബർ 11 വ്യാഴം വൈകീട്ട് 4 മണിക്ക് സൽവ റോഡിലെ പ്രീമിയം ബ്രാഞ്ചിലാണ് സ്വീകരണമൊരുക്കിയത്.

2002-ൽ അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ടീ ടൈം’ ചെറിയ കാലയളവിൽ തന്നെ സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ബ്രാന്റാക്കുന്നതിൽ അദ്ദേഹത്തിന്റെ പരിശ്രമം വളരെ വലുതാണ്. ഖത്തറിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ പാർട്ണർ ഡോ. മുഹമ്മദ് അൽ കഹ്താനി വിശിഷ്ടാതിഥി ആയിരുന്നു.

ഖത്തറിൽ ആരംഭിച്ച് എല്ലാ ജിസിസി രാജ്യങ്ങളിലും യു.കെയിലും ഇന്ത്യയിലുമായി ടീ ടൈം ​ഗ്രൂപ്പിനെ വളർത്തിയ അദ്ദേഹം വീണ്ടും ഖത്തറിന്റെ മാനേജ്മെന്റ് തലത്തിൽ എത്തുന്നത് ടീ ടൈം കുടുംബത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

Related Articles

Back to top button