Qatarsports

ലോകകപ്പ് ഫൈനലിൽ ഭാഗമാകാൻ ഷാരൂഖ് ഖാനും!

ഖത്തർ 2022 ലോകകപ്പ് ഫൈനലിൽ ഭാഗമാകാൻ ഷാരൂഖ് ഖാനും. ലോകകപ്പ് ഫൈനൽ മൽസരത്തിന് മുന്നോടിയായുള്ള പ്രീ-മാച്ച് ഷോയിൽ അഥിതിയായി താരം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ സ്റ്റേഡിയത്തിനുള്ളിൽ അല്ല, ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിങ് സ്റ്റുഡിയോയിലായിരിക്കും താരത്തിന്റെ സാന്നിധ്യം.

സ്പോർട്സ്18 ചാനൽ സ്റ്റുഡിയോക്ക് അകത്ത് പ്രീ-മാച്ച് ചർച്ചകളിലാണ് ഷാരൂഖ് ഖാൻ പങ്കെടുക്കുക. വേദിയിൽ താരത്തിന്റെ പുതിയ ചിത്രം ‘പത്താന്റെ’ പ്രമോഷനും ലക്ഷ്യമിടുന്നുണ്ട്.

നേരത്തെ ബോളിവുഡ് നായിക ദീപിക പദുക്കോൺ ലോകകപ്പ് ഫൈനൽ വേദിയിൽ ഔദ്യോഗിക അതിഥിയായി പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ട്രോഫിയുടെ അനാവരണത്തിനാണ് താരം വേദിയിലെത്തുക.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button