ഇനി മെട്രോലിങ്ക് സേവനം ഉപയോഗിക്കാൻ ക്യൂആർ ടിക്കറ്റ് നിർബന്ധം
2023 ഒക്ടോബർ 1 മുതൽ ആരംഭിക്കുന്ന മെട്രോ ലിങ്ക് സേവനങ്ങൾക്ക് ടാപ്പിംഗ് ഇൻ ആൻഡ് ഔട്ട് നിർബന്ധമാണെന്ന് കർവ അറിയിച്ചു. ഇതിനായി, യാത്രക്കാർക്ക് Karwa Smartcard അല്ലെങ്കിൽ Karwa Journey Planner ആപിലെ QR കോഡ് ഉപയോഗിക്കാം. സേവനം സൗജന്യമാണ്.
കർവാ ജേർണി പ്ലാനർ ആപ്പ് ഉപയോഗിക്കുന്നതിന്, യാത്രക്കാർ ആപ്പിലേക്ക് സൈൻ ഇൻ ചെയ്‌ത ശേഷം ബസിൽ കയറുന്നതിന് മുൻപായി ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ഈ ക്യുആർ ടിക്കറ്റ് ഒരിക്കൽ മാത്രം ഡൗൺലോഡ് ചെയ്താൽ മതിയെന്നും എല്ലാ മെട്രോലിങ്ക് യാത്രകൾക്കും ഇത് സാധുതയുള്ളതാണെന്നും കർവ പറഞ്ഞു.
മെട്രോലിങ്ക് ക്യുആർ ടിക്കറ്റിൽ ക്ലിക്ക് ചെയ്താൽ ഒരു ഗോൾഡൻ ക്യുആർ കോഡ് ലഭിക്കും. ഒരാൾ ബസിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും ടിക്കറ്റ് റീഡറിൽ സ്കാൻ ചെയ്യണം.
സ്വൈപ്പുചെയ്യാവുന്ന ഹോം സ്‌ക്രീനിലോ ആപ്പിന്റെ ‘കാർഡ് മാനേജ്‌മെന്റ്’ വിഭാഗത്തിലോ QR കോഡ് ടിക്കറ്റ് ആക്‌സസ് ചെയ്യാൻ കഴിയും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv