WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

5-11 പ്രായക്കാർക്കും ഖത്തറിൽ വാക്സീൻ നൽകിത്തുടങ്ങി

ഖത്തറിൽ 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്സീന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം. ഇനി മുതൽ 5-11 പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോഎൻടെക് വാക്സീനുകൾ ഖത്തറിൽ നൽകും.

ഇന്ന് മുതൽ പിഎച്സിസി കേന്ദ്രങ്ങളിൽ കുട്ടികൾക്കുള്ള വാക്സീൻ ലഭ്യമായതായി മന്ത്രാലയം അറിയിച്ചു. സാധാരണ വാക്സീന്റെ മൂന്നിൽ ഒന്ന് ഡോസ് മാത്രമാണ് കുട്ടികൾക്ക് നൽകുന്നത്.

അപ്പോയിന്മെന്റിനായി പിഎച്സിസി ഹോട്ട്‌ലൈൻ നമ്പറായ 4027 7077 ൽ രക്ഷിതാക്കൾക്ക് വിളിക്കാം.

നിലവിൽ 12 വയസ്സിന് മുകളിൽ എല്ലാവർക്കും രാജ്യത്ത് വാക്സിനേഷൻ അനുവദനീയമാണ്. 12 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ രണ്ടാം ഡോസ് എടുത്ത് 6 മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസും ഖത്തറിൽ നൽകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button