Qatar
ഖത്തറിൽ 112-ാമത് പെട്രോൾ സ്റ്റേഷൻ തുറന്ന് വുഖൂദ്
ഐൻ ഖാലിദ്-3 ൽ പുതിയ പെട്രോൾ സ്റ്റേഷൻ തുറന്ന് ഖത്തറിലെ ദേശീയ ഇന്ധന വിതരണ കമ്പനിയായ വുഖൂദ്. ഐൻ ഖാലിദ് ഹോൾസെയിൽ മാർക്കറ്റ് റോഡിൽ സൂഖ് അൽ ഖമിസ് വാൽ ജുമക്കരികിലാണ് പുതിയ പെട്രോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
ലൈറ്റ് വെഹിക്കിൾസിന് നാലു ഡിസ്പെൻസർസ്, സിദ്ര കൺവീനിയൻസ് സ്റ്റോർ, ലൈറ്റ് വാഹനങ്ങൾക്കുള്ള ഗ്യാസോലിൻ സേവനങ്ങൾ, റൗണ്ട് ദി ക്ലോക്ക് സേവനങ്ങൾ എന്നിവ ഇവിടെ ഉൾപെടുത്തിയിട്ടുണ്ട്.
2170 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റേഷൻ വുഖൂദിന്റെ രാജ്യത്തെ 112-ാമത്തെ പെട്രോൾ സ്റ്റേഷനാണ്.