Qatar

ഫിഫ ലോകകപ്പ് കാലയളവിൽ ഖത്തറിൽ സ്‌കൂളുകൾക്ക് അവധി; 2022-23 അധ്യയന വർഷ കലണ്ടർ

ദോഹ: 2022 ഫിഫ ഖത്തർ ലോകകപ്പ് കാലയളവിൽ ഖത്തറിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കും.  വിദ്യാഭ്യാസ മന്ത്രി ഇന്ന് പുറത്തിറക്കിയ 2022-2023 ലെ അക്കാദമിക് കലണ്ടർ പ്രകാരം, സ്‌കൂളുകൾക്കുള്ള അർദ്ധ വാർഷിക അവധി 2022 നവംബർ 20 മുതൽ ഡിസംബർ 22 വരെ നീണ്ടുനിൽക്കും.

ലോകമെങ്ങും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പ്, 2022 നവംബർ 21 ന് അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ആരംഭിക്കുക. ഫൈനൽ ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കും. എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് നടക്കുക.

2022-2023 അധ്യയന വർഷത്തേക്കുള്ള വാർഷിക സ്കൂൾ കലണ്ടർ പ്രകാരം, അധ്യയന വർഷം ഓഗസ്റ്റ് 16 മുതൽ ആരംഭിക്കും. സ്‌കൂളിലെ രണ്ടാം സെമസ്റ്റർ 2022 ഡിസംബർ 25-നാണ് തുടങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button