സൗദിയിൽ നിന്ന് വാക്സീനെടുത്തവർക്ക്, ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് നീക്കി. ക്വാറന്റീനും വേണ്ട.
റിയാദ്: സൗദി അറേബ്യയിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കി (രണ്ടാം ഡോസ് സ്വീകരിച്ചു 14 ദിവസം പിന്നിടുക) റീഎൻട്രിയിൽ നാട്ടിലേക്ക് മടങ്ങിയ യാത്രക്കാർക്ക് തിരികെ മടങ്ങാനുള്ള യാത്രാവിലക്ക് നീക്കി സൗദി അധികൃതർ. ഇന്ത്യ ഉൾപ്പെടെ സൗദിയുടെ യാത്രാവിലക്ക് ഉണ്ടായിരുന്ന രാജ്യങ്ങളിലെ പ്രവാസികളിൽ ഒരു വിഭാഗത്തിന് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. എംബസ്സികൾക്ക് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ അയച്ചിട്ടുണ്ട്.
സൗദിയിൽ നിന്ന് നാട്ടിലെത്തി യാത്രാവിലക്കിൽ കുടുങ്ങിപ്പോയ പ്രവാസികൾ ഇന്ത്യയിൽ നിന്ന് സൗദിയുടെ യാത്രാവിലക്ക് ഇല്ലാത്ത മറ്റു രാജ്യങ്ങളിലെത്തി അവിടെ 14 ദിവസം താമസിച്ച ശേഷമാണ് നിലവിൽ സൗദിയിലേക്ക് തിരിക്കുന്നത്. ഇവരിൽ സൗദിയിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് തന്നെ യാത്ര അനുവദിക്കുകയാണ് പുതിയ തീരുമാനം. ഒപ്പം ഇവർക്ക് സൗദി അറേബ്യയിൽ എത്തിയാൽ ക്വാറന്റീൻ ആവശ്യമില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു. മറ്റു കോവിഡ് നിബന്ധനകൾ പാലിക്കേണ്ടതായി വരും.
Embassy is pleased to inform that Saudi Authorities have announced that Indian nationals who have travelled to India after receiving both doses of the vaccine in Saudi Arabia will be able to return to the Kingdom directly without need for quarantine in a third country.
— India in Saudi Arabia (@IndianEmbRiyadh) August 24, 2021