Qatar

ആർ ഐ ടി അലുംനി അസോസിയേഷന്റെ “ആറാട്ട്” ഓണാഘോഷം ഖത്തറിൽ

ദോഹ: ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, കോട്ടയം (ആർ ഐ ടി അലുംനി അസോസിയേഷൻ) ഖത്തറിന്റെ ആഭിമുഖ്യത്തിൽ ആറാട്ട് 2023’എന്ന പേരിൽ പരമ്പരാഗത തനിമയിൽ ഓണാഘോഷ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു. സെപ്തംബർ 15 ന് കലാക്ഷേത്രയിൽ ആണ് പരിപാടി നടക്കുക.

പരിപാടിയിലേക്ക് എല്ലാ അലുംനി മെമ്പേഴ്സിനെയും ഹാർദ്ദവമായിസ്വാഗതം ചെയ്യുന്നതായി ചെയർമാൻ ഷെഫിൻ ഷഹാബ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഹാഷിർ, ട്രഷറർ റിഷാദ് പയ്യപറ്റ, മറ്റു മാനേജ്മന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പറഞ്ഞു.

ആർ ഐ ടി അലുംനി അസോസിയേഷൻ ഖത്തർ 2004-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ ഗവേഷണ മേഖലയിൽ ശക്തമായ സാന്നിധ്യമായി വിവിധ ഇടങ്ങളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളും പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ഈ കൂട്ടായ്മ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Related Articles

Back to top button