Qatar

അശ്രദ്ധമായി വാഹനമോടിച്ച 5 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു

ദോഹ: പൊതുനിരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും ഡ്രിഫ്‌റ്റിങ്ങിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഖത്തറിൽ അഞ്ച് വാഹനങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടികൂടുകയും ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ ഡ്രൈവർമാർക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ഏപ്രിൽ 28 ന് ഒരു ട്വീറ്റിൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

“പൊതുവഴിയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പ്രചരിക്കുന്ന വീഡിയോയെ പരാമർശിച്ച്, ട്രാഫിക് പട്രോൾ ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നോർത്ത് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡ്രൈവർമാർക്കൊപ്പം അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു,” ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Related Articles

Back to top button