Qatarsports

ദേശീയ കായിക ദിനം: മിനി മാരത്തണുമായി റവാബി ഹൈപ്പർമാർക്കറ്റ്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ഖത്തറിൻ്റെ ദേശീയ കായിക ദിനമായ 2024 ഫെബ്രുവരി 13 ന് റവാബി ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക മിനി മാരത്തോൺ സംഘടിപ്പിക്കും. രാവിലെ 6:00 മണിക്ക് നടക്കുന്ന പരിപാടി QSFA, റവാബി സ്‌പോർട്‌സ് ലീഗ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടക്കുക.

റേസ് റൂട്ട്: താനി ബിൻ ജാസിം സ്റ്റേഡിയത്തിൽ (അൽ-ഗരാഫ സ്റ്റേഡിയം) ആരംഭിച്ച്, അർ-റയ്യാനിലൂടെ, റവാബി ഹൈപ്പർമാർക്കറ്റ് ഇസ്ഗാവയിൽ അവസാനിക്കുന്നു (ഏകദേശം 2.5 കി.മീ).

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്, https://alrawabigroup.com/marathon-2024/ എന്ന ലിങ്കിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ മാരത്തോൺ കിറ്റും ലഭിക്കും.

“Eat healthy, be active, lose fat by walking 3000 steps daily” എന്ന മുദ്രാവാക്യമാണ് മിനി മാരത്തൺ മുന്നോട്ട് വെക്കുക. എല്ലാവരും അവരുടെ ഫിറ്റ്‌നസ് ലെവൽ പരിഗണിക്കാതെ തന്നെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മാരത്തോണിൽ പങ്കെടുക്കാൻ റവാബി അധികൃതർ ക്ഷണിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button