Qatar

വീട് ചൂതാട്ട കേന്ദ്രമാക്കി; ലക്ഷക്കണക്കിന് റിയാൽ സഹിതം പ്രതികൾ പിടിയിൽ

ഖത്തറിലെ അൽ റയാൻ, അൽ ഷമാൽ മേഖലയിലെ താമസസ്ഥലം ചൂതാട്ട കേന്ദ്രമാക്കി മാറ്റിയ മുഖ്യപ്രതിയെയും സംഘത്തേയും ആഭ്യന്തര മന്ത്രാലയത്തിലെ പ്രസ്തുത മേഖലാ സുരക്ഷാ വകുപ്പുകൾ ചേർന്ന് പിടികൂടി. 19 പേരടങ്ങുന്ന പ്രതികൾ അറബ്, ഏഷ്യൻ, യൂറോപ്യൻ വംശജരാണ്.

ഇവരിൽ നിന്ന് 174,508 റിയാലിന്റെയും 10,200 ഡോളറിന്റെയും പണം പിടികൂടി. മറ്റു രാജ്യ കറൻസികളും പിടിച്ചെടുത്തു.

കൂടാതെ വസതിയിൽ നിന്ന് ചൂതാട്ട സാമഗ്രികളും ലഹരിപാനീയങ്ങളും പിടിച്ചെടുത്തു. പ്രതികളും കണ്ടുകെട്ടിയ വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button