Qatar
മയക്കുമരുന്നിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് അന്തർദേശീയ തലത്തിൽ അവാർഡ് സ്വന്തമാക്കി ഖത്തർ
മിഡിൽ ഈസ്റ്റിലും അന്തർദേശീയ തലത്തിലും പ്രാദേശികമായും മയക്കുമരുന്ന് നിയന്ത്രണത്തിനു വേണ്ടിയുള്ള മികച്ച സഹകരണത്തിന് ഖത്തർ ആഭ്യന്തര മന്ത്രാലയം രണ്ടാം സ്ഥാനം നേടി.
ടുണീഷ്യയിൽ അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന്റെ ഹെഡ് ക്വാർട്ടേഴ്‌സിൽ നടന്ന അറബ് ഡ്രഗ് കൺട്രോൾ ഏജൻസികളുടെ തലവന്മാരുടെ 38-ാമത് സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടർ ജനറൽ സ്റ്റാഫ് കേണൽ റാഷിദ് സാരി അൽ കാബിയാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. മയക്കുമരുന്ന് പ്രശ്‌നത്തെ ചെറുക്കുന്നതിനുള്ള അറബ് രാജ്യങ്ങളുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചാണ് സമ്മേളനം ശ്രദ്ധിച്ചത്.