Qatar

വിസിറ്റ് വീസ ഉടമ ഒരു തവണ രാജ്യം വിട്ടുകഴിഞ്ഞാൽ കാലാവധി അവസാനിക്കും

ഖത്തറിൽ ഇപ്പോൾ വിസിറ്റ് വീസ ഉടമ ഒരു തവണ രാജ്യം വിട്ടുകഴിഞ്ഞാൽ വിസയുടെ കാലാവധി അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി. നേരത്തെ, വീസ ഉള്ളവർക്ക് ഒരു വിസിറ്റ് വിസ ഉപയോഗിച്ച് ഒന്നിലധികം എൻട്രികൾ സാധ്യമാകുമായിരുന്നു. ബുധനാഴ്ച നടന്ന ബോധവൽക്കരണ സെമിനാറിനിടെ, പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ലെഫ്റ്റനന്റ് കേണൽ താരിഖ് ഈസ്സ അൽ അഖീദിയാണ് ഇക്കാര്യം അറിയിച്ചത്. 

ഖത്തറിൽ ഫാമിലി വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഹെൽത്ത് ഇൻഷുറൻസും വിമാന ടിക്കറ്റും നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി വിസ അപേക്ഷയ്ക്കൊപ്പം ഈ രണ്ട് രേഖകളും സമർപ്പിക്കണമെന്ന് അൽ അഖീദി ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button