ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ ആശങ്കയറിയിച്ച് ഖത്തർ, ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് അഭ്യർത്ഥന

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ വളരെയധികം ആശങ്കാകുലരാണെന്ന് ഖത്തർ വ്യക്തമാക്കി.
ബുധനാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും, വിവേകപൂർവ്വം പ്രവർത്തിക്കണമെന്നും, അയൽപക്ക രാജ്യങ്ങളെയും അവരുമായുള്ള ബന്ധത്തെയും ബഹുമാനിക്കണമെന്നും, നയതന്ത്ര മാർഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വീണ്ടും അഭ്യർത്ഥിച്ചു.
ഇന്ത്യയും പാകിസ്ഥാനും തുറന്ന ആശയവിനിമയം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇത് പിരിമുറുക്കങ്ങൾ കുറയ്ക്കാനും ക്രിയാത്മകമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും. ഇത് രണ്ടു പക്ഷത്തിനും അംഗീകരിക്കാൻ കഴിയുന്ന, കാലക്രമേണ നിലനിൽക്കുന്നതുമായ പരിഹാരങ്ങളിലേക്ക് നയിക്കും. മേഖലയിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയ്ക്കായുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ്ണ പിന്തുണയും ഖത്തർ സ്ഥിരീകരിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE