Qatar
താപനില 10 ഡിഗ്രി സെൽഷ്യസ് വരെ കുറയും
ഇന്ന് മുതൽ ജനുവരി 30 തിങ്കളാഴ്ച വരെ രാജ്യത്തെ താപനില ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അവരുടെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റിൽ അറിയിച്ചു.
വിവിധ പ്രദേശങ്ങളിൽ താപനില പകൽ സമയത്ത് 18-22 C° നുള്ളിലും രാത്രികാലങ്ങളിൽ 10-15 C° നും ഇടയിലായേക്കും. ഖത്തറിന്റെ തെക്ക്, പുറം മേഖലകളിൽ താപനില ഇതിലും കുറഞ്ഞേക്കും.
വരും മണിക്കൂറുകളിൽ മഴയ്ക്കുള്ള സാധ്യത ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്യുഎംഡി അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB