WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ദേശീയ ദിന ലഹരിയിൽ ഖത്തർ; രാജ്യത്ത് ഇന്നറിയേണ്ട കാര്യങ്ങൾ

ദോഹ: ഖത്തർ നാഷണൽ ഡേ ആഘോഷങ്ങൾ രാജ്യത്തുടനീളം ഇന്ന് നടക്കും. പുലർച്ചെ 4:30 മുതൽ രാവിലെ 11:30 വരെ കോർണിഷ് റോഡും കോർണിഷിലേക്കുള്ള എല്ലാ റോഡുകളും പരിപാടികൾക്കായി അടച്ചിടും.

ഇന്നലെ വൈകിട്ട് ഏഴോടെ ആസ്പയർ പാർക്കിൽ അരങ്ങേറിയ വെടിക്കെട്ട് രാജ്യത്തെ ദേശീയ ദിനത്തിന്റെ ലഹരിയിലേക്ക് എടുത്തെറിഞ്ഞു. രാജ്യത്തെ തെരുവുകളും കെട്ടിടങ്ങളും വാഹനങ്ങളും മെറൂണും വെള്ളയും കലർന്ന ഖത്തർ പതാക വർണങ്ങളിൽ അലങ്കരിച്ചിട്ടുണ്ട്.

കോർണിഷിലെ ഖത്തർ ദേശീയ ദിന പരേഡ് ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും. മിലിട്ടറി വാഹനങ്ങൾ പങ്കെടുക്കാത്ത ചടങ്ങിൽ എയർ, നാവൽ ഷോകൾക്ക് പുറമെ വമ്പൻ സർപ്രൈസ് പ്രകടനങ്ങൾ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെപ്പോലെ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം. ബാർകോഡ് വഴിയാണ് ക്ഷണിക്കപ്പെട്ടവർക്കുള്ള പ്രവേശനം ഉറപ്പാക്കുക. ക്ഷണിതാക്കൾക്കായി രാവിലെ 7:30 വരെ കോർണിഷ് തുറന്നിടും. പാതകൾ അടച്ച ശേഷം എത്തുന്ന ആർക്കും പ്രവേശനം അനുവദിക്കില്ല.

രണ്ട് സ്ഥലങ്ങൾ പൊതുജനങ്ങൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. വടക്കൻ പ്ലാറ്റ്‌ഫോമുകളിൽ 6,557 പേരെയും തെക്കൻ പ്ലാറ്റ്‌ഫോമുകളിൽ 2,706 പേരെയും ഉൾക്കൊള്ളും. ഇവന്റിലേക്ക് ക്ഷണിക്കപ്പെട്ട മൊത്തം പൊതുജനങ്ങളുടെ എണ്ണം ഏകദേശം 9,586 ആണ്.

വൈകുന്നേരം ദോഹ കോർണിഷിൽ കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും. അറബ് കപ്പ് ഫൈനലിന്റെ അവസാനത്തോട് അനുബന്ധിച്ച സമയത്താണ് കോർണിഷിൽ വെടിക്കെട്ട് അരങ്ങേറുക.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അറബ് കപ്പ് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ഖത്തർ-ഈജിപ്ത് മൽസരവും (സ്റ്റേഡിയം 974), വൈകിട്ട് 7 ന് അൾജീരിയ-തുണീഷ്യ ഫൈനൽ മത്സരവും (അൽ ബയാത്ത്) നടക്കും. 

മൂന്നാഴ്ചയിലേറെയായി നടന്നുവരുന്ന മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ ആൻഡ് ലൈറ്റ് ഷോയും ഇന്ന് സമാപിക്കും.  കോർണിഷിൽ അൽ മസ്‌റ പാർക്ക് മുതൽ പേൾ സ്മാരകം വരെയാണ് പ്രദർശനം. ആസ്പയർ പാർക്കും അൽ വക്ര ഓൾഡ് സൂഖും നിരവധി ദിവസങ്ങളായി നിരവധി പരമ്പരാഗത പ്രവർത്തനങ്ങൾ നടക്കുന്ന രണ്ട് സ്ഥലങ്ങളാണ്. അൽ വക്ര ഓൾഡ് സൂക്കിലെ പ്രവർത്തനങ്ങളിൽ നിരവധി പൈതൃക കായിക ഇനങ്ങളും മത്സരങ്ങളും അരങ്ങേറുന്നുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button