ദേശീയ ദിനം, ‘അർദാ’യിൽ വാൾ എടുത്ത് അമീർ
ദോഹ: ഖത്തർ ദേശീയ ദിനം പ്രമാണിച്ച് ദോഹ കോർണിഷിലെ അമീരി ദിവാൻ യാർഡിൽ നടന്ന ഖത്തറിന്റെ പരമ്പരാഗത വാൾ നൃത്തമായ അർദയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തു.
രണ്ട് നിരകളിലായി പുരുഷന്മാർ അണിനിരന്ന് വാളുകൾ പയറ്റിക്കൊണ്ടുള്ള ലഘുനൃത്തമാണ് അർദ. ഡ്രമ്മുകളും കവിതകളും പ്രകടനത്തിന് അകമ്പടിയാകും. പരമ്പരാഗത അറബികൾ യുദ്ധത്തിന് മുന്നോടിയായി ആചരിച്ചു വന്ന കലാരൂപമാണ് അർദ. പിന്നീടത് വ്യാപകമായി ആഘോഷങ്ങളിൽ ഉൾപ്പെടുത്തി തുടങ്ങി.
The Amir HH Sheikh Tamim bin Hamad Al Thani participates in Ardat Hal Qatar#Qatar #Doha pic.twitter.com/KkIKhNNv7T
— The Peninsula Qatar (@PeninsulaQatar) December 17, 2021
എച്ച്എച്ച് അമീർ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയും എച്ച്എച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനിയും അർദയിൽ അമീറിനൊപ്പം പങ്കുചേർന്നു. നിരവധി ശൈഖുമാർ, മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ, പൗരന്മാർ, കുട്ടികൾ തുടങ്ങിയവരും അർദയിൽ പങ്കെടുത്തു.