Qatar

അബുദാബി ബിഗ് ടിക്കറ്റിൽ 1 കിലോ 24 കാരറ്റ് സ്വർണം നേടി ഖത്തർ പ്രവാസി

അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ 1 കിലോ 24 കാരറ്റ് സ്വർണം നേടി ഖത്തർ പ്രവാസിയായ ഇന്ത്യക്കാരൻ. ഖത്തറിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുന്ന സുമൻ മുത്തയ്യ നാടാർ രാഘവനാണ് സ്വർണ സമ്മാനം നേടിയ ഭാഗ്യവാൻ. ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോ ഉപഭോക്താക്കൾക്ക് എല്ലാ ആഴ്‌ചയും 1 കിലോ സ്വർണം നേടാനുള്ള അവസരമൊരുക്കുന്നു.

ബിഗ് ടിക്കറ്റിന്റെ “ബൈ 2, ഗെറ്റ് 1 ഫ്രീ” എന്ന ഓഫറിലാണ് സുമൻ ഡിസംബർ 17ന് തന്റെ 10 സഹപ്രവർത്തകർക്കൊപ്പം ടിക്കറ്റ് വാങ്ങുന്നത്. കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നയാളുമാണ് സുമൻ.

താൻ സ്വർണ്ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ ഇരട്ട പെൺമക്കളുടെ ഭാവിയിലേക്ക് പണം നിക്ഷേപിക്കുമെന്നും അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു.

ബിഗ് ടിക്കറ്റിന്റെ “ബിഗ് ഫെസ്‌റ്റീവ് വീക്ക്” ഡിസംബർ 25 മുതൽ 31 വരെ നടക്കുകയാണ്. ഈ ദിവസങ്ങളിൽ രണ്ട് റാഫിൾ ടിക്കറ്റുകൾ വാങ്ങുന്ന ഏതൊരാൾക്കും വരാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിലേക്ക് അധികമായി രണ്ട് ടിക്കറ്റുകൾ ലഭിക്കും.

കൂടാതെ ഈ സമയത്ത് റാഫിൾ ടിക്കറ്റുകൾ വാങ്ങുന്ന ബിഗ് ടിക്കറ്റിന്റെ ഉപഭോക്താക്കൾക്ക് സ്വയമേവ അന്തിമ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിൽ പ്രവേശിക്കാനാവും. അവസാന വിജയിക്ക് 1 കിലോ 24 കാരറ്റ് സ്വർണം സമ്മാനമായി ലഭിക്കും.

കൂടാതെ 35 മില്യൺ ദിർഹം എന്ന ഏറ്റവും വലിയ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ് തുക നേടാനുള്ള അവസരവുമുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button