Qatar
ഖത്തർ എനർജി ജൂലൈ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില വർദ്ധിച്ചു

ഖത്തറിൽ 2026 ജൂലൈ മാസത്തേക്കുള്ള പുതുക്കിയ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില വർദ്ധിച്ചപ്പോൾ, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ലാതെ തുടരും.
പുതുക്കിയ നിരക്കുകൾ താഴെ പറയുന്നവയാണ്:
- പ്രീമിയം പെട്രോൾ (Premium Grade Petrol): ലിറ്ററിന് QR 2.05 (ജൂൺ മാസത്തിൽ QR 2.00 ആയിരുന്നു)
- സൂപ്പർ പെട്രോൾ (Super Grade Petrol): ലിറ്ററിന് QR 2.10 (മാറ്റമില്ല)
- ഡീസൽ (Diesel): ലിറ്ററിന് QR 2.05 (മാറ്റമില്ല)
- 👉 ഖത്തർ മലയാളീസ് ഗ്രൂപ്പിൽ ഇതുവരെ ജോയിൻ ചെയ്യാത്തവർക്ക് – https://chat.whatsapp.com/CwiiNIjiISE1yfFluDnsRe?s=cl&p=a&mlu=2




