Qatarsports

ഫുട്‌ബോൾ ആവേശത്തിലേക്ക് വീണ്ടും ഖത്തർ; ഏഷ്യാ കപ്പ് തിയ്യതി കുറിച്ചു

ഖത്തർ വേദിയാവുന്ന 2023 എഎഫ്‌സി ഏഷ്യൻ കപ്പ് 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുമെന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്‌എ) അറിയിച്ചു.നിലവിലെ എഎഫ്‌സി ഏഷ്യൻ കപ്പ് ചാമ്പ്യൻമാരായ ഖത്തർ 1988, 2011 പതിപ്പുകൾക്ക് ശേഷം മൂന്നാം തവണയാണ് ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പുരുഷ ഫുട്‌ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

ചൈന പിന്മാറിയതിനെ തുടർന്ന് 2022 ഒക്ടോബറിലാണ് എഎഫ്സി ഖത്തറിനെ 2023 ഏഷ്യാകപ്പ് വേദിയാക്കി നിശ്ചയിക്കുന്നത്.

അതേസമയം, ക്യുഎഫ്‌എ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനിയെ എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള പ്രാദേശിക സംഘാടക സമിതിയുടെ ചെയർമാനായും തിരഞ്ഞെടുത്തു. ക്യുഎഫ്എ സെക്രട്ടറി ജനറലായിരുന്ന മൻസൂർ മുഹമ്മദ് അൽ അൻസാരി, ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയിലെ അംഗത്വത്തിന് പുറമെ ടൂർണമെന്റിന്റെ മാനേജിങ് ഡയറക്ടറായും നിയമിതനായി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button