Qatar

അൽ ബുസയ്യറിൽ സൈനിക പരിശീലനം, സന്ദർശകർ ജാഗ്രത പാലിക്കണം

ഒക്ടോബർ 6, 7 തീയ്യതികളിൽ അഹമ്മദ് ബിൻ മുഹമ്മദ് മിലിട്ടറി കോളേജ് അൽ ബുസയ്യർ ഫീൽഡിൽ രഹസ്യാന്വേഷണ പരിശോധന സംബന്ധമായ ഹ്രസ്വസമയ പരിശീലനം/പ്രവര്ത്തനം നടത്തുമെന്ന് സായുധ സേനയുടെ ജനറൽ കമാൻഡ് അറിയിച്ചു. വൈകുന്നേരം 4:00 മുതൽ 4:10 വരെയും, 4:30 മുതൽ 4.40 വരെയും ആയിരിക്കും പ്രവർത്തനം അരങ്ങേറുക.

200 അടി ഉയരത്തിലും 50 മീറ്റർ ചുറ്റളവിലുമാണ് പരിശീലനപരിധി. ഈ സമയം പ്രദേശം സന്ദർശിക്കുന്നവർ സ്വന്തം സുരക്ഷയ്ക്കായി ആവശ്യമായ മുൻകരുതലുകൾ പാലിക്കണമെന്ന് ജനറൽ കമാൻഡ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button