WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
InternationalQatar

ഗസ്സയ്ക്കുള്ള ധനസഹായം തുടരും; വിമർശനങ്ങളെ നേരിടുമെന്നും ഖത്തർ

വർഷങ്ങളായി തുടരുന്നതുപോലെ ഖത്തർ എൻക്ലേവിനെ പിന്തുണയ്ക്കുന്നതിനായി ഗാസയ്ക്കുള്ള ധനസഹായം തുടരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി പറഞ്ഞു. 

“ഞങ്ങൾ ഞങ്ങളുടെ തീരുമാനത്തിൽ മാറ്റം വരുത്താൻ പോകുന്നില്ല. ഫലസ്തീനിലെ നമ്മുടെ സഹോദരീസഹോദരന്മാർക്കുള്ള നിരന്തരമായ സഹായവും പിന്തുണയുമാണ് ഞങ്ങളുടെ നിയോഗം.  ഞങ്ങൾ ഇത് മുമ്പ് ചെയ്തതുപോലെ വ്യവസ്ഥാപിതമായി തുടരും,” സിഎൻബിസികെഎം നൽകിയ അഭിമുഖത്തിൽ അബ്ദുൽ അസീസ് അൽ-ഖുലൈഫി വ്യക്തമാക്കി.

ഗൾഫ് രാഷ്ട്രത്തിൽ നിന്ന് ഗസ്സയ്ക്ക് വർഷങ്ങളായി പണം നൽകുന്നത് സംബന്ധിച്ച് ഇസ്രായേൽ ഉണ്ടായ വർധിച്ച രോഷത്തിനെതിരെയാണ് ഖത്തർ വിദേശകാര്യ മന്ത്രിയുടെ പരാമർശം.  

അതേസമയം, ഖത്തറിന്റെ സഹായങ്ങൾ മറിച്ചൊന്നും പ്രതീക്ഷിച്ചല്ലെന്നും അത് തങ്ങളുടെ കടമയാണെന്നും രാജ്യത്തിനെതിരായ വിമർശനങ്ങൾ നേരിടുമെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ.മുഹമ്മദ് ബിൻ അബ്ദുൾ അസീസ് അൽ ഖുലൈഫി പറഞ്ഞു. ദോഹ ഫോറം സമാപന വേദിയിൽ ആയിരുന്നു മന്ത്രിയുടെ പരാമർശം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button