WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

കരകൗശല വിദഗ്ധരെ ഓൾഡ് ദോഹ പോർട്ട് വിളിക്കുന്നു!

സൗഖ് അൽ മിനയിൽ തങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന കരകൗശല വിദഗ്ധരേയും നൂതന പ്രോജക്ട് ഉടമകളേയും ഓൾഡ് ദോഹ പോർട്ട് അധികൃതർ ക്ഷണിച്ചു.

ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഓൾഡ് ദോഹ പോർട്ട് മാനേജ്‌മെന്റ് സംരംഭകർ, കലാകാരന്മാർ, കരകൗശല വിദഗ്ധർ എന്നിവർക്ക് ഊഷ്‌മളമായ സ്വാഗതം അറിയിച്ചു. സൂഖ് അൽ മിനയുടെ പരിധിക്കുള്ളിൽ “നിങ്ങളുടെ അതുല്യമായ സൃഷ്ടികൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും കിയോസ്‌ക്കുകൾ വാടകയ്‌ക്കെടുത്ത് പങ്കെടുക്കാനും” അവസരമൊരുക്കുന്നതായി പോസ്റ്റ് പറഞ്ഞു.

പങ്കെടുക്കാൻ താല്പര്യമുള്ളവർ  അപേക്ഷകൾ leasing@odp.qa എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.  അപേക്ഷയിൽ അവരുടെ ഉൽപ്പന്നങ്ങളുടെ സ്വഭാവം, നിർദ്ദിഷ്ട കിയോസ്‌ക് അല്ലെങ്കിൽ ബൂത്ത് ഡിസൈൻ, അവരുടെ വാണിജ്യ രജിസ്‌ട്രേഷന്റെ പകർപ്പ് (ബാധകമെങ്കിൽ), സാധുവായ ഖത്തരി ഐഡി എന്നിവ അടങ്ങുന്ന ഡോക്യുമെന്റ് ഉൾപ്പെടുത്തണം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button