ദോഹ: ലുസൈൽ ഡ്രൈവ് ത്രൂ സെന്ററിലെ പിസിആർ പരിശോധന 50 വയസിന് മുകളിലുള്ള കോവിഡ് ലക്ഷണങ്ങളുള്ള ആളുകൾക്കും സമ്പർക്കം പുലർത്തിയവർക്കും, ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന രോഗികൾക്കും സൗജന്യമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, പ്രീ-ട്രാവൽ പിസിആറുകൾക്ക്, ഒരു വ്യക്തി തന്റെ യാത്രയുടെ തെളിവും ക്രെഡിറ്റ് കാർഡ് മുഖേന അടയ്‌ക്കേണ്ട QR160 ഫീസും നൽകണം. നേരിട്ടുള്ള പണമടയ്ക്കൽ അനുവദനീയമല്ല.
പിസിആർ പരിശോധനയുടെ ഫലം 24 മുതൽ 48 വരെ മണിക്കൂറിനുള്ളിൽ ലഭിക്കും. പോർട്ടൽ വഴി രോഗിയുടെ റിസൾട്ട് സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാൻ അനുവദിക്കുന്ന ഒരു ലിങ്ക് വ്യക്തിക്ക് SMS വഴി ലഭിക്കും.
പ്രസ്തുത കേന്ദ്രത്തിൽ പിസിആർ ടെസ്റ്റ് ലഭിക്കുന്ന ആളുകൾ, വാലിഡ് ആയ ഒരു ഹെൽത്ത് കാർഡ് കൊണ്ടുവരണം, കൂടാതെ എഹ്തെറാസ് സ്റ്റാറ്റസ് പച്ചയായിരിക്കണം.
ഡ്രൈവ്-ത്രൂ സെന്റർ പോസ്റ്റ്-ട്രാവൽ ടെസ്റ്റുകൾ സ്വീകരിക്കില്ല. ഇപ്പോൾ അവയകൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ മതിയാകും. കൂടാതെ, പോസിറ്റീവ് RAT ഫലങ്ങൾ ഉള്ള രോഗികൾക്ക് വീണ്ടും PCR പരിശോധന ആവശ്യമില്ലെന്നും ഡ്രൈവ്-ത്രൂവിൽ ഇതും സ്വീകരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഓരോ വാഹനത്തിലും പരമാവധി നാല് യാത്രക്കാരാണ് അനുവദനീയം. ബസുകളൊന്നും സ്വീകരിക്കില്ല. ലുസൈൽ ഡ്രൈവ്-ത്രൂ അടുത്തിടെ മറ്റെവിടെയെങ്കിലും ടെസ്റ്റ് ചെയ്‍തതിന്റെ ഫലങ്ങൾ നൽകുന്നില്ല. സെന്റർ ദിവസവും രാവിലെ 8 മുതൽ രാത്രി 10 വരെ തുറന്നിരിക്കും.