InternationalQatar

അമീറിനായ് വിശിഷ്ട സമ്മാനമൊരുക്കി തുർക്കി പ്രസിഡന്റ് എർദോഗൻ ദോഹയിൽ

ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഏർദുഗാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കായി പ്രത്യേക ഉപഹാരം കൈമാറി. ഇന്ന് വൈകുന്നേരം ലുസൈൽ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ എർദോഗൻ രണ്ട് തുർക്കി നിർമ്മിത “ടോഗ്” ആഡംബര ഇലക്ട്രിക് കാറുകളാണ് അമീറിന് സമ്മാനിച്ചത്.

കാറുകളുടെയും ഗതാഗത മേഖലയിലെയും തുർക്കി വ്യാവസായിക പദ്ധതികൾക്ക് പുറമേ ടർക്കിഷ് ഇലക്ട്രിക് കാറിന്റെ സവിശേഷതകളും പരിസ്ഥിതി സൗഹൃദവും സംബന്ധിച്ചും ഏർദോഗൻ അമീറിനോട് സംസാരിച്ചു.

തുർക്കി വ്യാവസായിക പദ്ധതികൾക്ക് മേഖലയിലും ലോകത്തും സമൃദ്ധമായ ഭാവി ആശംസിച്ചുകൊണ്ട് ഉപഹാരത്തിന് അമീർ ടർക്കിഷ് പ്രസിഡന്റിന് നന്ദി പറഞ്ഞു.

ഇന്ന് രാവിലെയോടെ ദോഹയിലെത്തിയ തുർക്കി പ്രസിഡന്റ് ഏർദുഗാൻ വിവിധ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ സംബന്ധിച്ച് ലുസൈൽ പാലസിൽ വൈകുന്നേരം അമീറുമായി കൂടിക്കാഴ്ച നടത്തി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button