Qatarsports

ക്വാർട്ടറിൽ ആദ്യം “ഓറഞ്ച് കാർഡ്”; യുഎസിനെ 3-1 ന് തോൽപ്പിച്ച് നെതർലൻഡ്‌സ് അവസാന 8 ൽ

ഫിഫ ഖത്തർ ലോകകപ്പിലെ ആദ്യ പ്രീ-ക്വാർട്ടർ മത്സരത്തിൽ യുഎസിനെ 3-1 ന് പരാജയപ്പെടുത്തി നെതർലാൻഡ്സ് ആദ്യ ക്വാർട്ടർ എൻട്രിയായി. ഊർജസ്വലമായ മത്സരമാണ് ഇരു ടീമുകളും കാഴ്ച്ച വച്ചത്. ആദ്യ പകുതിയിൽ തന്നെ ഹോളണ്ട് 2 ഗോളുകളും നേടി. ആദ്യ പകുതിയിൽ മോറിസ് ഡംഫ്രിസിന്റെ പാസിൽ മെംഫിസ് ഡിപായ് (10–ാം മിനിറ്റ്), ഡാലെ ബ്ലിൻഡ് (45+1) എന്നിവരായിരുന്നു സ്‌കോറർമാർ.

എന്നാൽ 76–ാം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ പാസിൽ നിന്ന് ഹാജി അമീർ റൈറ്റ് യുഎസിന് വേണ്ടി ഗോൾ നേടി നെതർലൻഡ്സിന്റെ അനായാസ ജയത്തിൽ ആശങ്കയുണ്ടാക്കി. എന്നാൽ  81–ാം മിനിറ്റിൽ തിരിച്ചടിച്ച് മോറിസ് ഡംഫ്രിസ് ഓറഞ്ച് പടയ്ക്ക് വീണ്ടും ലീഡുയർത്തി.

ഇരുടീമുകളും പൊരുതിക്കളിച്ച മത്സരം പരമ്പരാഗത യൂറോപ്യൻ ഫുട്‌ബോളിന്റെ കരുത്തിൽ ഹോളണ്ട് സ്വന്തമാക്കുന്ന കാഴ്ചയാണ് കണ്ടത്

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button