FIFA വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് സ്റ്റേഡിയങ്ങൾക്കും ഫാൻ സോണുകൾക്കും ചുറ്റുമുള്ള പ്രദേശങ്ങളിലെ 400 ഓളം ഭക്ഷ്യ-പാനീയ ഔട്ട്‌ലെറ്റുകളുടെ (കിയോസ്‌കുകൾ) കച്ചവടത്തിൽ വൻ കുതിപ്പ്. ലോകകപ്പിലെ ആദ്യ ആഴ്ചയിൽ മാത്രം അതിന് മുൻപുള്ള ദിവസങ്ങളെ അപേക്ഷിച്ച് 80% ആണ് കച്ചവടം ഉയർന്നത്.
ഓഗസ്റ്റിൽ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ആസ്പയർ കത്താറ ഹോസ്പിറ്റാലിറ്റി കമ്പനിയും, ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ, 6 കിലോമീറ്റർ ദൂരമുള്ള കോർണിഷും ആരാധകരുടെ വിനോദ പരിപാടികൾക്ക് സാക്ഷ്യം വഹിക്കുന്ന മറ്റ് സ്ഥലങ്ങളും ഉൾപ്പെടെ, രാജ്യത്തെ പല സ്ഥലങ്ങളിലും നൂറുകണക്കിന് ഭക്ഷണ-പാനീയ ഔട്ട്‌ലെറ്റുകൾ വാടകയ്ക്ക് ലഭ്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഖത്തർ പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കനുസരിച്ച്, ഖത്തറിൽ താമസ ഭക്ഷണ സേവനങ്ങൾ സംബന്ധിച്ച് മാത്രം ഏകദേശം 5116 ബിസിനസ്സുകളും 77,785 തൊഴിലാളികളും പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 66,754 പുരുഷന്മാരും 11,031 സ്ത്രീകളും ഉൾപ്പെടും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB