Qatar

വീടുണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? ‘ബിൽഡ് യുവർ ഹൗസ്’ എക്‌സിബിഷൻ ഇന്ന് മുതൽ ആരംഭിക്കും

സ്വന്തമായി വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച നിർദ്ദേശങ്ങൾ ലഭിക്കുന്ന “ബിൽഡ് യുവർ ഹൗസ്” എക്സിബിഷൻ (BYH ഖത്തർ) തിങ്കളാഴ്ച്ച ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച് 2025 മെയ് 1 വരെ നീണ്ടുനിൽക്കും.

മോസ്‌തഷാരി പ്രോഗ്രാം പ്രദർശനത്തിൽ ഉൾപ്പെടുത്തുമെന്ന് പരിപാടിയുടെ സംഘാടകരായ നെക്സ്റ്റ്ഫെയേഴ്‌സ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇന്ഡസ്ട്രിയിലെ വിദഗ്ധരിൽ നിന്ന് സൗജന്യവും വ്യക്തിഗതവുമായ ഉപദേശം ലഭിക്കാൻ ഈ പരിപാടി സന്ദർശകർക്ക് അവസരം നൽകുന്നു.

വാസ്‌തുവിദ്യാ രൂപകൽപ്പനയെക്കുറിച്ചുള്ള ഉപദേശം, ശരിയായ വസ്തുക്കൾ തിരഞ്ഞെടുക്കൽ, ആവശ്യമായ അനുമതികൾ നേടൽ എന്നിവയുൾപ്പെടെ ഒരു വീട് നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള പ്രധാന ടിപ്പുകൾ നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

വാസ്തുശില്പികൾ, ഡിസൈനർമാർ, അക്കാദമിക് വിദഗ്ധർ തുടങ്ങി 30-ലധികം പ്രഭാഷകരും പ്രദർശനത്തിൽ പങ്കെടുക്കും. സുസ്ഥിരതയും സ്മാർട്ട് ഹോം ബിൽഡിംഗ് സൊല്യൂഷനുകളും ഭവന നിർമ്മാണത്തിന്റെ ഭാവിയും ഉൾപ്പെടെ 25 വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് അവർ സംസാരിക്കും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button