Qatar

റമദാൻ ചന്ദ്രക്കല: വിശ്വാസികളോട് ആഹ്വാനവുമായി ഖത്തർ മന്ത്രാലയം

ഈ വർഷം റമദാനിന്റെ ആരംഭം കുറിക്കുന്ന പുതിയ ചന്ദ്രക്കല  (ഹിലാൽ), മാർച്ച് 21 ചൊവ്വാഴ്ച (1444 ഹിജ്റ ശഅബാൻ 29) വൈകുന്നേരം നിരീക്ഷിക്കാൻ ഖത്തറിലെ മുസ്ലീങ്ങളോട് എൻഡോവ്‌മെന്റ് (ഔഖാഫ്) മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിങ്‌ കമ്മിറ്റി ആഹ്വാനം ചെയ്തു.

ചന്ദ്രക്കല കാണുന്നവരോട് അവരുടെ സാക്ഷ്യം റിപ്പോർട്ട് ചെയ്യാൻ അൽ ദഫ്‌നയിൽ (ടവഴ്‌സ്) സ്ഥിതി ചെയ്യുന്ന എൻഡോവ്‌മെന്റ് (ഔഖാഫ്) മന്ത്രാലയത്തിന്റെ ആസ്ഥാനത്തേക്ക് പോകാനും കമ്മിറ്റി ആവശ്യപ്പെട്ടു. മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഉടൻ കമ്മിറ്റി യോഗം ചേരും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button