WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

പ്രവാസി മലയാളി ഖത്തറിൽ മരണപ്പെട്ടു

പ്രവാസി മലയാളി ഖത്തറിൽ മരണപ്പെട്ടു.
തലശ്ശേരി പെരിങ്ങത്തൂർ കായപ്പനച്ചി സ്വദേശിയായ റഫീഖ് (45) ആണ് മരണപ്പെട്ടത്.
മാസങ്ങൾക്ക് മുൻപ് സ്ട്രോക്ക് വന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ അദ്ദേഹം, ഹമദ് ജനറൽ ഹോസ്പിറ്റലിലിൽ പൂർണമായും ബോധം തിരിച്ചു കിട്ടാതെ വെന്റിലേറ്ററിന്റെ സഹായത്തോടെ മൂന്ന് മാസത്തിലേറെയായി
കഴിയുകയായിരുന്നു. ഇന്നലെ രാത്രിയാണ്
മരണം സംഭവിച്ചത്.


കഴിഞ്ഞ 12 വർഷത്തോളമായി ഖത്തർ
സർക്കാർ മേഖലയിൽ ജോലി ചെയ്തു
വരികയായിരുന്നു റഫീഖ്. ജോലി രാജി
വെച്ച് നാട്ടിലേക്ക് തിരിച്ചു
പോകാനിരിക്കെയാണ് അത്യാഹിതം സംഭവിച്ചത്. ഭാര്യ: സമീറ. പ്ലസ്‌ടു വിദ്യാർത്ഥിയായ ഏക മകൻ താഹിൽ.
കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button