WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ഖത്തർ ലോകകപ്പ്: 32 വർഷത്തെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്; പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന ‘കാറ്റഗറി-4’

2022 ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പനയുടെ ആദ്യഘട്ടം ഇന്ന് ഉച്ച മുതൽ ആരംഭിച്ചു (FIFA.com/tickets). ഫെബ്രുവരി 8 ഉച്ചക്ക് ദോഹ സമയം 1 മണി വരെ ബുക്ക് ചെയ്യുന്നവരിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഈ ഘട്ടത്തിൽ ടിക്കറ്റ് ലഭിക്കുക. 

1990 ഇറ്റലി ലോകകപ്പിന് ശേഷം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഖത്തർ ലോകകപ്പിന് ടിക്കറ്റുകൾ ലഭ്യമാകും. ഖത്തറിൽ പ്രവാസിയായുള്ളവർക്കാണ് ഈ നേട്ടം ഏറ്റവുമധികം പ്രയോജനപ്പെടുക. ഖത്തർ റെസിഡന്റ്സിന് മാത്രമായി വ്യക്തിഗത വിഭാഗം ടിക്കറ്റുകളിൽ കാറ്റഗറി-4 എന്ന വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ടിക്കറ്റുകൾ 40 ഖത്തർ റിയാൽ മുതലുള്ള നിരക്കിൽ ലഭ്യമാകും. ഈ വിഭാഗത്തിലെ ടിക്കറ്റ് നിരക്കുകൾ താഴെ പറയുന്നു:

  • ഉദ്ഘാടന മത്സരം – 200QR
  • ഗ്രൂപ്പ് മത്സരങ്ങൾ (രണ്ടാം മൽസരം മുതൽ 48-ാം മൽസരം വരെ – 40QR
  • റൌണ്ട് ഓഫ് 16 (49-ാം മത്സരം മുതൽ 56-ാം മത്സരം വരെ) – 70QR
  • ക്വാർട്ടർ ഫൈനലുകൾ – 300QR
  • സെമിഫൈനൽ – 500QR
  • മൂന്നാം സ്ഥാനത്തിനുള്ള മാച്ച് – 300QR
  • ഫൈനൽ – 750QR

കാറ്റഗറി-4 ടിക്കറ്റിനായി അപേക്ഷിക്കുമ്പോൾ, ഖത്തർ പ്രവാസികൾ അവരുടെ ക്യൂഐഡിയും ഖത്തറിലെ ഹോം അഡ്രസ്സും നൽകണം. ഫിഫ വെബ്‌സൈറ്റിൽ അക്കൗണ്ട് ഓപ്പൺ ചെയ്താണ് അപേക്ഷകൾ ബുക്ക് ചെയ്യേണ്ടത്.

വ്യക്തിഗത ടിക്കറ്റിൽ, ഖത്തറിൽ താമസക്കാർ അല്ലാത്തവർക്ക്, കാറ്റഗറി 1, 2, 3 തലങ്ങളിലാണ് ടിക്കറ്റുകൾ ലഭിക്കുക. സ്റ്റേഡിയത്തിൽ ഏറ്റവും മികച്ച ഇടങ്ങളിൽ ഇരിപ്പിടം ലഭ്യമാവുന്ന കാറ്റഗറി-1 ആണ് ഏറ്റവും വില കൂടിയ ടിക്കറ്റുകൾ. 2, 3 കാറ്റഗറികളാണ് തുടർന്ന് വരുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button