Qatar

ഞായറാഴ്ച്ച മുതൽ 3 പുതിയ റൂട്ടുകളിൽ കൂടി മെട്രോലിങ്ക്

ഖത്തർ റെയിലിന്റെ ഫീഡർ ബസ് നെറ്റ്‌വർക്ക് ആയ മെട്രോലിങ്ക് ഒക്ടോബർ 17 മുതൽ 3 പുതിയ റൂട്ടുകളിൽ കൂടി സർവീസ് ആരംഭിക്കും.

എം 106, എം 107 എന്നിവ, വെസ്റ്റ് ബേ ക്യുപി സ്റ്റേഷനിൽ നിന്ന് യഥാക്രമം ഒനൈസ 65 ഏരിയയിലേക്കും ലെജ്ബൈലറ്റ് ഏരിയയിലേക്കും; എം 314 – ജോവാൻ സ്റ്റേഷനിൽ നിന്ന് അൽ നാസർ, അൽ മിർകാബ് അൽ ജദീദ് ഏരിയയിലേക്കും; എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കുന്ന 3 റൂട്ടുകൾ.

ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതൽ 5 കിലോമീറ്റർ വരെ ചുറ്റളവിൽ ഖത്തർ റെയിൽ യാത്രക്കാരെ കൊണ്ടുവിടാനുള്ള ലാസ്റ്റ് മെയിൽ കണക്ടിവിറ്റിയാണ് മെട്രോലിങ്ക്.

കോവിഡിനെത്തുടർന്നു കഴിഞ്ഞ വർഷം പൂർണ്ണമായും നിർത്തിവച്ച മെട്രോലിങ്ക് സർവീസുകൾ ക്രമേണ പുനരാരംഭിച്ചു കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button