WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Uncategorized

കഴിഞ്ഞ 10 വർഷത്തിൽ ഖത്തറിലുണ്ടായത് വൻ ജനസംഖ്യ വർധനവ്

ദോഹ: ഖത്തർ ജനസംഖ്യയിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 67.5% വർധനയുണ്ടായതായി റിപ്പോർട്ട്. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി ഇന്നലെ പുറത്തുവിട്ട 2020 ലെ സെന്സസിലാണ് വെളിപ്പെടുത്തലുള്ളത്. 2010 ൽ നിന്ന് 2020 ലേക്ക് 1,147,000 പേരാണ് രാജ്യത്ത് കൂടിയത്. 2,846,0000 ആണ് നിലവിലെ ഖത്തർ ജനസംഖ്യ. ഇത് 67.5% ന്റെ വർധനവാണ്.

ഇക്കാലയളവിൽ വാർഷിക ജനസംഖ്യ വർധനവ് 5.3% ആണ്. അതാകട്ടെ, 2004 മുതൽ 2010 വരെയുള്ള വാർഷിക വളർച്ചയായ 14.8% നെ അപേക്ഷിച്ച് വലിയ രീതിയിൽ കുറവുമാണ്.

65.4% ആണ് പുരുഷന്മാരുടെ എണ്ണം വർധിച്ചത്. സ്ത്രീകൾ 34.6% മാത്രമാണ് കൂടിയത്.

എല്ലാ പ്രായവിഭാഗങ്ങളിൽ പെട്ടവരും 2010 സെൻസസിനെ അപേക്ഷിച്ച് കഴിഞ്ഞ 10 വർഷത്തിൽ കൂടിയിട്ടുണ്ട്. 30-34 പ്രായത്തിലുള്ളവരാണ് ഏറ്റവും വർധിച്ചത്. 219,000 പേരാണ് ഈ പ്രായത്തിൽ പുതുതായി ഖത്തറിലെത്തിയത്.

ജനസാന്ദ്രതയിലും ഉയർച്ചയുണ്ടായി. 2010 ലെ 3,590.9/ചതുരശ്ര കിമി യിൽ നിന്ന് ദോഹ മുൻസിപ്പാലിറ്റിയിലെ ജനസാന്ദ്രത 5344 ലേക്ക് വർധിച്ചു. അതേസമയം 2010 നെ (46.9%) അപേക്ഷിച്ച് ദോഹ മുൻസിപ്പാലിറ്റിയിലെ ജനസംഖ്യ ശതമാനം 2020 ൽ (41.7%) കുറയുകയാണ് ചെയ്തിട്ടുള്ളത്. 

ദോഹ മുൻസിപ്പാലിറ്റിയിലാണ് ജനസാന്ദ്രതയിൽ മുന്നിൽ. ഉമ്മ് സ്‌ലാൽ, അൽ റയ്യാൻ മുൻസിപ്പാലിറ്റികളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button